തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചാണ് ഹര്‍ജി. കേരള സര്‍വ്വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് നാല് മന്ത്രിമാര്‍ വിട്ട് നിന്ന്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.