കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരായ ഹർജിയിൽ കേന്ദ്ര കേരളാ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചു. കേസില്‍ സർക്കാരിന്റെ വിശദമായ വാദം ഹൈക്കോടതി മറ്റന്നാൾ കേൾക്കും. നിയന്ത്രണം തടയണമെന്നാവശ്യപ്പെട്ട് നാല് പൊതുതാത്പര്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസ് പരിഹണിച്ചപ്പോള്‍ ഹർജിക്കാരന്റെ വാദത്തെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.