Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി. മാധ്യമപ്രവർത്തകർക്ക് ശബരിമലയിൽ വിലക്കുണ്ടോയെന്ന് കോടതി ചോദിച്ചു.

high court on sabarimala
Author
Kochi, First Published Nov 5, 2018, 2:00 PM IST

 

കൊച്ചി: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി. മാധ്യമപ്രവർത്തകർക്ക് ശബരിമലയിൽ വിലക്കുണ്ടോയെന്ന് കോടതി ചോദിച്ചു. മാധ്യമപ്രവർത്തകരെ തടയുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് നടപടി എടുക്കാം. എന്നാൽ മാധ്യമ പ്രവർത്തകർക്കോ തീർത്ഥാടകർക്കോ ബുദ്ധിമുട്ടുണ്ടാക്കരുത് എന്നും കോടതി പറഞ്ഞു. 

ശബരിമല ക്ഷേത്രത്തിന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും തീരുമാനമെടുക്കാനും സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത്. ക്ഷേത്ര നടത്തിപ്പിൽ ഇടപെടാൻ സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡിനോട് ആജ്ഞാപിക്കാൻ സർക്കാരിന് അധികാരമില്ല എന്നും കോടതി വ്യക്തമാക്കി.  സർക്കാർ ശബരിമലയിൽ അനാവശ്യ നിയന്ത്രണം ഏർപെടുത്തുന്നതിനെതിരായ ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.

അതേസമയം, ശബരിമലയിൽ വാഹനങ്ങൾ തകർത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. വാഹനങ്ങൾ എന്തു പ്രകോപനമാണ് സൃഷ്ടിച്ചത്. അക്രമത്തില്‍ പങ്കെടുത്തവരുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച് നടപടി എടുത്തതുപോലെ പൊലീസുകാരുടെ കാര്യത്തിലും വേണം എന്നും കോടതി പറഞ്ഞു. 

എന്നാല്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കില്ല എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ഡിജിപി തന്നെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios