കുവൈത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തില്‍ പാസാക്കിയ ഡിഎന്‍എ നിയമം ഭരണഘടനാവിരുദ്ധമെന്ന് കോടതി .രണ്ട് വര്‍ഷം മുമ്പ് നിയമം നിര്‍മ്മിച്ചെങ്കില്ലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പിക്കിയിരുന്നില്ല.ഇതാണ് ഇപ്പോള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

2015 ജൂലൈ ഒന്നിന് നടന്ന അസാധാരണ സമ്മേളനത്തിലാണ് സ്വദേശികളുടെയും വിദേശികളുടെയും കൂടാതെ,സന്ദര്‍ശക വിസകളിലെത്തുന്നവരുടെയും ഡി.എന്‍.എ സാമ്പിള്‍ സൂക്ഷിക്കണമെന്നുള്ള നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. പരിശോധന ഫലം സര്‍ക്കാര്‍ ഡേറ്റാബേസില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതി. സാമ്പിളുകള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും പതിനായിരം ദിനാറില്‍ കുറയാത്ത പിഴയോ രണ്ടും കൂടിയോ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇത് സ്വദേശികള്‍ക്ക് ഇടയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

വിഷയം ഭരണഘടനാ കോടതിയുലും ഉയര്‍ത്തി. ഭരണഘടനാ വിരുദ്ധമായതിനാല്‍ 78/2015 നിയമം റദ്ദാക്കണമെന്നാണ് ഇവര്‍ ആവശ്യമുന്നയിച്ചിരുന്നത്. ഇതാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. നിയമത്തിലെ 2, 4, 8, 11 എന്നീ വകുപ്പുകളും ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.