ബിപിൻ, ദിപിന്‍, അഖിൽ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 

കൊച്ചി: ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ഇപ്പോള്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ല. ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബഞ്ചിന്‍റെ നിരീക്ഷണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിപിൻ, ദിപിന്‍, അഖിൽ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. നവംബർ 29ന് പമ്പയിൽ വെച്ച് പോലീസ് തടഞ്ഞെന്നാണ് ഹർജിയിൽ ആരോപിച്ചത്. മൂന്നുപേർക്കും എപ്പോൾ വേണമെങ്കിലും ശബരിമലയിൽ പോകാം എന്ന് സർക്കാർ കോടതിയെ അറിയിച്ചു.