വിവിധ ഇടപാടുകളില്‍ രണ്ടേമുക്കാല്‍ കോടി രൂപയുടെ ക്രമക്കേടാണ് ദ്രുതപരിശോധനയില്‍ കണ്ടെത്തിയത്. വ്യവസായി വി.എം രാധാകൃഷ്ണന്‍ , മുന്‍ എം.ഡി എം സുന്ദരമൂര്‍ത്തി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കുമെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. പ്രതികള്‍ക്ക് മുന്നില്‍ ഇരുവരും കുമ്പിടുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചക്കകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ട് കേസുകളില്‍ പിന്നീട് വിജിലന്‍സ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.