കേസില്‍ കക്ഷി ചേരാൻ അനുവദിക്കണമെന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
കൊച്ചി: വരാപ്പുഴ കസ്റ്റഡിക്കൊലപാതകത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്പ്പിച്ച ഹര്ജിയില് ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടായേക്കും. പൊലീസുകാര് പ്രതികളായ കേസില് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു അഖിലയുടെ വാദം. എന്നാല് അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്ന സാഹചര്യത്തില് സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സര്ക്കാറിന്റെ നിലപാട്. കേസില് കക്ഷി ചേരാൻ അനുവദിക്കണമെന്ന ബിജെപി നേതാവ് എ.എന്. രാധാകൃഷ്ണന്റെ ഹര്ജി ഹൈക്കോടതി തള്ളിയിരുന്നു.
