കര്‍ണാടക വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അതീവ സുരക്ഷ പ്രദേശത്ത് ആഘോഷങ്ങള്‍ക്ക് വിലക്ക്
ബംഗളുരു: വോട്ടെണ്ണല് ആരംഭിച്ച കര്ണാടക അതീവ സുരക്ഷയില്. സമാധാനപൂര്ണ്ണമായി നടന്ന വോട്ടെടുപ്പിന് ശേഷം സംസ്ഥാനത്തിന്റെ മുഴുവന് ശ്രദ്ധയും ഫലപ്രഖ്യാപന ദിവസമായ ഇന്നാണ്. എല്ലാ വോട്ടെണ്ണല് കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഏര്പ്പെടുത്തിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണര് വ്യക്തമാക്കി.
സിഎപിഎഫ്, സുരക്ഷാ ജീവനക്കാര്, എന്നിവരെ വോട്ടെണ്ണല് കേന്ദ്രങ്ങളില് നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. വോട്ടെണ്ണല് കേന്ദ്രങ്ങള്ക്ക് സമീപം ആഘോഷങ്ങളും പടക്കം പൊട്ടിക്കുന്നതുള്പ്പെടെ പൊലീസ് നിരോധിച്ചിട്ടുണ്ട്. ബംഗളുരുവിലെ പ്രധാന മൂന്ന് വോട്ടെണ്ണല് കേന്ദ്രങ്ങളില് മൂന്ന് തട്ട് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം കോണ്ഗ്രസിനും ബിജെപിക്കും ഏറെ നിര്ണായകമായ കര്ണാടക തെരഞ്ഞെടുപ്പില് ആദ്യ ഫലങ്ങള് പുറത്ത് വരുമ്പോള് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നിലയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ബിജെപിയ്ക്കാണ് നേരിയ മുന്നേറ്റം. 17 സിറ്റിംഗ് സീറ്റുകളില് കോണ്ഗ്രസ് പിന്നിലാണ്. കോണ്ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി സിദ്ധരാമയ്യ പതിനായരിത്തിലേറെ വോട്ടുകള്ക്ക് പിന്നിലാണ്.
