4775 സ്കൂളുകളിലെ 34,500 ക്ലാസ് മുറികൾ ഇതിനകം ഹൈടെക്കായി മാസങ്ങൾക്കുള്ളിൽ പതിനായിരം ക്ലാസുകൾ കൂടി ഹൈടെക്കാകും
നെടുമങ്ങാട്: പൊതുവിദ്യാലയങ്ങൾ അടിമുടി മാറ്റത്തിന്‍ പാതയിലാണ്. സംസ്ഥാനത്തെ 4775 സ്കൂളുകളിലെ 34,500 ക്ലാസ് മുറികൾ ഇതിനകം ഹൈടെക്കായി. എസി ക്ലാസിൽ പ്രൊജക്ടറൊക്കെ വെച്ചാണ് ഇപ്പോള്‍ പഠനം.
സിനിമയുടെ ചരിത്രം പണ്ടൊക്കൊ പഠിച്ചത് വെറും പുസ്തകത്താളിലെ ചിത്രവും വിവരങ്ങളും നോക്കിയാണ്. എന്നാല്‍ നെടുമങ്ങാട് ആട്ടുകാൽ ഗവ.യുപി സ്കൂളിലെ കുട്ടികൾ ക്ലാസിൽ നിന്നും സിനിമ കണ്ടാണ് ഇന്ന് കുട്ടികള്‍ പഠിക്കുന്നത്.
മാസങ്ങൾക്കുള്ളിൽ പതിനായിരം ക്ലാസുകൾ കൂടി ഹൈടെക്കാകും. 45,000 ക്ലാസുകളാണ് ഈ വർഷത്തെ ലക്ഷ്യം. അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇപ്പോൾ സ്മാർട്ടാകുന്നത്. ഒരു ഹൈടെക് ക്ലാസെങ്കിലുമില്ലാത്ത സ്കൂളുണ്ടാകില്ല. എൽപി തലങ്ങളിൽ ഈ വർഷം തുടക്കമാകും. എൽപിയിൽ മാതൃകാ ക്ലാസെന്ന നിലയിൽ ഹൈടെക് ലാബാണ് വരുന്നത്.
ഹൈടെക്ക് ക്ലാസിൽ പഠിപ്പിക്കാൻ സമഗ്ര പോർട്ടലും മൊബൈൽ ആപ്പും ഉണ്ട്. ഇതിനായി അധ്യാപകർക്ക് അവധിക്കാലത്ത് പ്രത്യേക പരിശീലനം നൽകി. പ്രൊജക്ടറും സ്ക്രീനും ആപ്പും സർക്കാർ നൽകും. അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള ചുമതല സ്കൂളുകൾക്കാണ്. ഡിജിറ്റൽ പഠനത്തിന്‍റെ പുതിയ മോഡലാണ് കേരളം മുന്നോട്ട് വെക്കുന്നത്
