വീടുകളും റോഡും തകര്‍ന്നു അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല പരാതിയുമായി തീരദേശവാസികള്‍
തിരുവനന്തപുരം: ശക്തമായ കടല്തിരയില് തീരപ്രദേശമായ പാച്ചല്ലൂർ കൊപ്രാപുര, പൊഴിക്കര , പനത്തുറ എന്നിവിടങ്ങളിലെ വിടുകളിൽ നാശനഷ്ടം സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആഞ്ഞടിച്ച കൂറ്റൻ തിരമാലകൾ കൊപ്രാപുര കുന്നുംപുറത്ത് വീട്ടിൽ ഡ്രൈവറായ വിവേകാനന്ദന്റെ വീടിന്റെ മതിൽ തകർന്നു .വീടിന്റെ മേൽ കൂരയിൽ തിരയടിക്കുന്നതു കാരണം വീടിനുള്ളിലും കടൽ വെള്ളം കയറി.
സമീപവാസിയായ സുശീലയുടെ വീട്ടിലെ മേൽക്കൂരയിലെ ഷിറ്റ് കാറ്റിൽ പറന്നു പോയി. തോട്ടുമുക്കിൽ ഭാനുമതിയുടെ വീടിനും വികലാംഗയായ വാസന്തിയുടെ വീടിനും ശക്തമായ തിരയടി നേരിടുകയാണ്.

ഇവിടെ കടൽക്ഷോഭത്തിൽ മുന്ന് വർഷങ്ങൾക്ക് മുമ്പ് കടൽഭിത്തിയ്ക്ക് കേടുപാടു സംഭവിച്ചിരിന്നതായും പകരം കരിങ്കല്ലുകൾ നിരത്തി പകരം സംവിധാനം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെയുണ്ടായ സംഭവം വില്ലേജ് അധികൃതരെയും വാർഡ് അംഗത്തെയും അറിയിച്ചിട്ടും ആരും സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
