ജീവനക്കാരുടെ നിയമനക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് അനുകൂലമായി ഹൈക്കോടതി വിധി. കെഎസ്ആര്‍ടിസിക്ക് വേണ്ടാത്തവരെ നിര്‍ബന്ധിച്ച് നിയമിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പിഎസ്‍സിയോട് നിര്‍ദേശിച്ചു. പിഎസ്ഇ നിര്‍ദേശിച്ച 209 ക്ലര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെഎസ്ആര്‍ടിസിയുടെ നിലപാട് ഹൈക്കോടതി ശരിവച്ചു.
കൊച്ചി: ജീവനക്കാരുടെ നിയമനക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് അനുകൂലമായി ഹൈക്കോടതി വിധി. കെഎസ്ആര്‍ടിസിക്ക് വേണ്ടാത്തവരെ നിര്‍ബന്ധിച്ച് നിയമിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പിഎസ്‍സിയോട് നിര്‍ദേശിച്ചു. പിഎസ്ഇ നിര്‍ദേശിച്ച 209 ക്ലര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെഎസ്ആര്‍ടിസിയുടെ നിലപാട് ഹൈക്കോടതി ശരിവച്ചു.
കോര്‍പറേഷന്‍റെ ഇപ്പോഴത്തെ സ്ഥിതിയില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമില്ല എന്നായിരുന്നു ടോമിന്‍ തച്ചങ്കരി എംഡിയായി എത്തിയ ശേഷം സ്വീകരിച്ച നിലപാട്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിയുടെ നിലപാട് തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവായിരുന്നു. ഇതിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. പകരം റാങ്കുലിസ്റ്റിലുള്ളവരെ മറ്റ് വകുപ്പുകളിലേക്ക് നിയമിക്കാം. ഒഴിവുണ്ടാകുമ്പോള്‍ താല്‍ക്കാലിക നിയമനം പാടില്ലെന്ന് കെഎസ്ആര്‍ടിസിക്കും നിര്‍ദേശം നല്‍കി.
