കൊച്ചി: എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം തേടാന്‍ മുഖ്യമന്ത്രി അനുരഞ്ജന യോഗം വിളിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് ഉച്ചക്ക് 12 മണിക്കാണ് യോഗം. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, എറണാകുളം പ്രസ് ക്ലബ്ബ് പ്രതിനിധികള്‍ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രിയുടെ ഒഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു