ശിവസേന തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.

തിരുവനന്തപുരം:തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി ഇപ്രൂവ്‍മെന്‍റ് പരീക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ശിവസേന തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ശിവസേനയുടെ ഹര്‍ത്താല്‍.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശിവസേനയുടെ ഹര്‍ത്താല്‍.