ഈ വര്‍ഷത്തെ പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലം അന്തിമമായി വിലയിരുത്തി. കഴിഞ്ഞതവണ 93.96 ശതമാനമായിരുന്നു പ്ലസ് ടു വിജയം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 10 മാര്‍ക്ക് കഴിഞ്ഞ തവണ മോഡറേഷന്‍ നല്‍കിയിരുന്നു. ഈ വര്‍ഷം മോഡറേഷന്‍ കഴിഞ്ഞ വര്‍ഷത്തെക്കേള്‍ കൂടിയെന്നാണ് വിവരം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പരീക്ഷാഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരസൂചിക നല്‍കിയിരുന്നു. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള തിരക്ക് ഒഴിവാക്കാനാണിത്.

