കഴിഞ്ഞ 3 ദിവസമായി ഹിമാചലില്‍ കനത്ത മഴ തുടരുകയാണ്. 117 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനം നേരിടുന്ന ശക്തമായ മഴയെന്ന് റിപ്പോര്‍ട്ട്

ദില്ലി: കേരളത്തിന് പിന്നാലെ കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ് ഹിമാചല്‍ പ്രദേശും. കഴിഞ്ഞ 3 ദിവസമായി തുടരുന്ന കനത്ത മഴയില്‍ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 117 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനം കാണുന്ന ഏറ്റവും അതിശക്തമായ മഴയാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വരും ദിവസങ്ങളിലും ഹിമാചലില്‍ കനത്ത മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചലില്‍ മാത്രമല്ല, ഗോവ, കൊണ്‍ മേഖല, ഒഡീഷ എന്നിവിടങ്ങളിലും കാലവര്‍ഷം കടുക്കാനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 

കേരളത്തില്‍ നാല്‍പതോളം മരണമാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ജില്ലകളിലായി ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ശനിയാഴ്ച വരെ കേരളത്തില്‍ ഇതേ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.