ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗ് സോളൻ ജില്ലയിലെ അര്‍കി മണ്ഡലത്തിൽ മത്സരിക്കും. കഴിഞ്ഞ രണ്ട് തവണയും ബിജെപി ജയിച്ച മണ്ഡലമാണ് സ്വന്തം താത്പര്യം അനുസരിച്ച് വീരഭദ്രസിംഗ് തെരഞ്ഞെടുത്തത്. വീരഭദ്രസിംഗിന്‍റെ മകൻ വിക്രമാദിത്യ ഷിംല റൂറലിൽ നിന്ന് ജനവിധി തേടും. അടുത്തമാസം ഒമ്പതിനാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ്.