Asianet News MalayalamAsianet News Malayalam

കേരളത്തില്‍ പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ടെന്ന് ഹിന്ദു മഹാസഭ

ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ  ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞു

hindu mahasabha controversy speech about kerala flood
Author
Delhi, First Published Aug 23, 2018, 1:54 PM IST

ദില്ലി:  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാപ്രളയത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭ രംഗത്ത്. കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭ നേതാവ് ചക്രപാണി ആരോപിച്ചായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ  ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞു.'ഞാനും കേരളത്തെ സഹായിക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിക്കാത്തവരെ മാത്രമെ സഹായിക്കാനാകൂ. 

കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. എന്നിട്ടും അവര്‍ പശുക്കളെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നു. ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു.

മനപൂര്‍വം പശുവിന്‍റെ മാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ഒരിക്കലും ക്ഷമിക്കരുതെന്നും ചക്രപാണി കൂട്ടിചേര്‍ത്തു. നിരവധി പേര്‍ മരിക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്ത പ്രളയക്കെടുതിയില്‍ നിന്ന് കേരളം ഒറ്റക്കെട്ടായി കരകയറാന്‍ ശ്രമിക്കുമ്പോള്‍ ചക്രപാണി അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

Follow Us:
Download App:
  • android
  • ios