Asianet News MalayalamAsianet News Malayalam

''ഗോഡ്‍സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊല്ലുമായിരുന്നു''

രാജ്യത്തിന്‍റെ വിഭജനത്തിന് കാരണം ഗാന്ധിയാണ്. വിഭജന സമയത്ത് നിരവധി ഹിന്ദുക്കളാണ് മരണപ്പെട്ടത്. ഇനി ആരെങ്കിലും വിജഭനകാര്യം പറഞ്ഞാല്‍ അവരെയും കൊല്ലുമെന്നും പാണ്ഡ‍െ പറഞ്ഞു

hindu mahasabha leader says she would kill gandhi if born before godse
Author
Meerut, First Published Aug 25, 2018, 9:37 AM IST

മീററ്റ്: നാഥൂറാം ഗോഡ്‍സെയെക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന് വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ നേതാവ് രംഗത്ത്. ഹിന്ദു സഭ ദേശീയ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിമായ പൂജ ശകുന്‍ പാണ്ഡെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലും. രാജ്യത്തിന്‍റെ വിഭജനത്തിന് കാരണം ഗാന്ധിയാണ്. വിഭജന സമയത്ത് നിരവധി ഹിന്ദുക്കളാണ് മരണപ്പെട്ടത്. ഇനി ആരെങ്കിലും വിജഭനകാര്യം പറഞ്ഞാല്‍ അവരെയും കൊല്ലുമെന്നും പാണ്ഡ‍െ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്‍ലിമുകള്‍ക്കിടയിലുള്ള ശരിയത്ത് കോടതികള്‍ പോലെ രാജ്യത്തെ ആദ്യ ഹിന്ദു കോടതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ രൂപീകരിച്ചിരുന്നു.

അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹിന്ദു കോടതി രൂപീകരണത്തിന് പിന്നില്‍. ഹിന്ദു വിശ്വാസികളുടെ കാര്യങ്ങളില്‍ ഇടപെടാനാണ് കോടതി ആരംഭിച്ചതെന്നാണ് വിശദീകരണം.ഇത്തവണത്തെ ഗാന്ധി ജയന്തി ദിനത്തില്‍ കോടതിയുടെ നിമയങ്ങള്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. അതിന് ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ജഡ്ജിമാരെയും നവംബര്‍ 15ന് നിയോഗിക്കുമെന്നും മഹാസഭ അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios