എന്നാല്‍ ലാഭകരമായാണ് കൊച്ചി യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും മുംബൈയിലെ മാതൃ യൂണിറ്റ് നഷ്ടത്തിലായതാണ് പ്രശ്‌നത്തിന് കാരണമെന്നും തൊഴിലാളികള്‍ പറയുന്നു. എച്ച്ഒസി പ്ലാന്റിലെ തൊഴിലാളികളുടെ ഈ സമരം നിലനില്‍പ്പിനായുള്ള പോരാട്ടമാണിത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ രാജ്യത്തിന്റെ അഭിമാനമായിരുന്ന ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന് താഴ് വീഴാതിരിക്കാനുള്ള ശ്രമമാണിതെനനാണ് തൊഴിലാളികള്‍ പറയുന്നത്. 

കമ്പനി നഷ്ടത്തിലായതോടെ കഴിഞ്ഞ 16 മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. പ്ലാന്റ് തുരുമ്പെടുത്ത് നശിക്കാതിരിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടക്കാല പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കമ്പനിക്ക് നിര്‍മാണ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ബിപിസിഎല്ലില്‍ എച്ച്ഒസിയെ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാനിരിക്കുന്ന ഈ ശുപാര്‍ശയിലാണ് ഇനി തൊഴിലാളികളുടെ പ്രതീക്ഷ.