ദക്ഷിണ ഏഷ്യയിലെ ഇസ്ലാമിനെക്കുറിച്ചും ഇന്ത്യാ വിഭജനത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 1949 ഓഗസ്റ്റ് 15 നായിരുന്നു ജനനം. രാജ്യം പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്
ദില്ലി: ലോക പ്രശസ്ത ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയയുടെ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ നിര്യാതനായി. 71 ാം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്.
ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം. ദക്ഷിണ ഏഷ്യയിലെ ഇസ്ലാമിനെക്കുറിച്ചും ഇന്ത്യാ വിഭജനത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 1949 ഓഗസ്റ്റ് 15 നായിരുന്നു ജനനം. രാജ്യം പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
രാജ്യത്തിന് മികച്ച ചരിത്രകാരനെയാണ് നഷ്ടമായതെന്ന് വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് തന്നെ സംസ്കാരം നടത്തുമെന്നാണ് വ്യക്തമാകുന്നത്.
