ദില്ലി: പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫസര്‍ സതീഷ് ചന്ദ്ര(95) അന്തരിച്ചു. മധ്യകാല ഇന്ത്യ എന്ന പ്രശസ്തമായ പുസ്തകത്തിന്‍റെ രചയിതാവാണ്. യുജിസിയുടെ ചെയര്‍മാനായി 1976 മുതല്‍ 1981 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് ഗോപാലിനും റൊമീല ഥാപ്പറിനൊപ്പം ജെഎന്‍യുവിലെ ചരിത്ര പഠനകേന്ദ്രത്തിലെ അദ്ധ്യാപകനായിരുന്നു.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന സീതാറാമിന്‍റെ മകനാണ്. ഇന്ത്യയിലെ മുഗള്‍രാജവംശത്തിന്‍റെ ചരിത്രത്തില്‍ അഗ്രകണ്യനാണ്. ജെഎന്‍യുവിലെ പ്രഫസറായിരിക്കെ ചരിത്ര പഠന കേന്ദ്രം ആരംഭിക്കാന്‍ നേതൃത്വം നല്‍കിയത് പ്രഫ. സതീഷ് ചന്ദ്രയായിരുന്നു. എന്‍സിഇആര്‍ടിയുടെ മധ്യകാല ഇന്ത്യ എന്ന പാഠ്യ പുസ്തകത്തിന്‍റെ രചിച്ചതും പ്രഫ. സതീഷ് ചന്ദ്രയാണ്.