2014ലെ എച്ച്ഐവി- എയ്‍ഡ്സ് രോഗ നിയന്ത്രണ ബില്ലിലെ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എയ്ഡ്സ് രോഗികളുടെ പുനരധിവാസവും ചികിത്സയും ഉറപ്പുവരുത്തുന്നതിനും വിവേചനം തടയുന്നതിനുള്ള നടപടികളാണ് ബില്ലിന്‍റെ സവിശേഷത. എയ്ഡ്സ് രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കുട്ടികള്‍ക്ക് താമസവും വിദ്യാഭ്യാസവും ഉറപ്പുവരുത്തും. പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ ഓംബുഡ്സ്മാന്‍ രൂപീകരിക്കണം. 21 ലക്ഷം എയ്ഡ്സ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. 2030 ഓടെ എയ്ഡ്സ് ഇല്ലാതാക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന് 330 ഏക്കര്‍ സ്ഥലം തമിഴ്നാട്ടില്‍ പാട്ടത്തിനെടുക്കും. റഷ്യന്‍ എണ്ണക്കമ്പനിയായ ജെഎസ്‍സി വാന്‍കോര്‍നെഫ്റ്റിന്‍റെ 930 മില്യന്‍ ഡോളറിന്‍റെ 11 ശതമാനം ഓഹരികള്‍ ഒഎന്‍ജിസി വാങ്ങും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള ജലകരാറിന്‍റെ ധാരണാപത്രത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിട്ടുണ്ട്.