ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽ-ക്ലാസിക്കോ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും. തിരിച്ചുവരവ് ലക്ഷ്യമിടുന്ന ചെന്നൈ സഞ്ജു സാംസണിന്റെ പ്രകടനത്തിനായി കാത്തിരിക്കുമ്പോൾ, ഫോമില്ലായ്മയിൽ വലയുന്ന മുംബൈക്ക് ഈ മത്സരം നിർണായകമാണ്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ചെന്നൈ, ചെപ്പോക്കില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ചെന്നൈക്ക് ആറും മുംബൈക്ക് നാലും പോയിന്റ് വീതമാണുള്ളത്. പോയിന്റ് പട്ടിക മാത്രം നോക്കുന്നവര്‍ക്ക് ഇതൊരു ചെറിയ കളിയാകും. എന്നാല്‍ ഐപിഎല്‍ ചരിത്രം അറിയാവുന്നവര്‍ പറയും, ഇതാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ. വാംഖഡേയില്‍ വീരന്മാരായ സിഎസ്‌കെയെ ഗുജറാത്ത് ടൈറ്റന്‍സ് ചെപ്പോക്കില്‍ നിലത്തിറക്കി. 8 കളിയില്‍ 6 പോയിന്ര്‍റ് മാത്രമുളള സിഎസ്‌കെ തിരിച്ചുവരവിനായി ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ ബാറ്റിലേക്ക് തന്നെ.

കാത്തിരിപ്പിനൊടുവില്‍ ഗുജറാത്തിനെതിരെ നേടിയ അര്‍ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്കവാദിന് ആത്മവിശ്വാസം നല്‍കുമെന്നും പ്രതീക്ഷ. ചെപ്പോക്കില്‍ ഇന്നലെയും സിക്‌സാറുകള്‍ പറത്തിയ ധോണി വിക്കറ്റിനിടയിലെ ഓട്ടത്തിലും കോണ്‍ഫിഡന്റ് ആണെങ്കില്‍ മാത്രം ഇന്ന് കളിക്കാനിറങ്ങും. ലോകകപ്പ് ഹീറോകള്‍ കൂട്ടത്തോടെ നിറംമങ്ങിയതിന്റെ നിരാശയില്‍ ആണ് മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവ്, തിലക് യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ്.

ജസ്പ്രിത് ബുമ്ര നയിക്കുന്ന ബൗളിംഗ് നിര ചെപൊക്കിലെത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 243 റന്‍സ് പോലും പ്രതിരോധിക്കാനാകാതെ. ഇനിയ്യുള്ള എല്ലാ മത്സരവും പ്ലേ ഓഫ് പോലെ പ്രധാനം എന്ന് കോച്ച മഹേല ജയവര്‍ദ്ധനെ ഓര്‍മിപ്പിക്കുന്നുണ്ട്. നെറ്റ്‌സില്‍ ബാറ്റ് ചെയ്ത രോഹിത് ശര്‍മയ്ക്ക് മേഡിക്കല്‍ സംഘം ക്ലിയറന്‍സ് നല്‍കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ശാര്‍ദുല്‍ താക്കൂര്‍, കോര്‍ബിന്‍ ബോഷ് / ട്രെന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുംറ, ഗസന്‍ഫര്‍, മായങ്ക് മാര്‍കണ്ഡേ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ്മ / എംഎസ് ധോണി, ജാമി ഓവര്‍ട്ടണ്‍, പ്രശാന്ത് വീര്‍ / അകേല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍ / മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിംഗ്.

YouTube video player