പി.എം. ടെക് എന്ന തറയോട് നിര്‍മ്മാണ ഫാക്ടറിയിലെ 28 തൊഴിലാളികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 

ചെങ്ങന്നൂര്‍: കൊടികുളഞ്ഞിയില്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് സ്ഥാപന ഉടമ ശമ്പളം കൊടുക്കുന്നില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് ഇവര്‍ പരാതി നല്‍കി. പി.എം. ടെക് എന്ന തറയോട് നിര്‍മ്മാണ ഫാക്ടറിയിലെ 28 തൊഴിലാളികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 

ബംഗാളില്‍നിന്നും ബീഹാറില്‍നിന്നുമുള്ള ഇവര്‍ക്ക് ആഴ്ച തോറുമായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഒരു മാസമായി ശമ്പളം കിട്ടിയിട്ടില്ല. ആഴ്ച അവസാനം പണം കിട്ടിയാല്‍ ഉടന്‍ തന്നെ നാട്ടിലേക്ക് അയക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പതിവ്. ഇതും മുടങ്ങി.

ഇതര സംസ്ഥാന തൊഴിലാളികളുടെ പരാതിയിന്‍ മേല്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സ്ഥാപന ഉടമക്ക് നോട്ടീസ് നല്‍കി. ഹോളി ആഘോഷത്തിന് കൂട്ട അവധി എടുക്കാതിരിക്കാനായിരുന്നു തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെച്ചതെന്നാണ് ഫാക്ടറി ഉടമകളുടെ പ്രതികരണം.