തിരുവനന്തപുരം: മഴയെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെയ്യാർ ഡാമിന്റ സംഭരണ ശേഷിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നു. ഡാമിന്റെ മുഴുവൻ ഷട്ടറുകളും അഞ്ച് അടി ഉയർത്തി. നെയ്യാറിന്‍റെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് മുന്നറിയിപ്പ് നല്‍കി.