ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
കോട്ടയം/ആലപ്പുഴ/തിരുവനന്തപുരം: മഴക്കാലക്കെടുതികളെ തുടർന്ന് കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
അതേസമയം കനത്ത മഴയിൽ സ്കൂൾ കെട്ടിടം തകർന്നു വീണ താമരശ്ശേരി രാരോത്ത് ജി.എം.എച്ച്.എസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ തുക ഉടൻ അനുവദിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.എൻ.രവീന്ദ്രനാഥിന്റെ ഓഫീസ് അറിയിച്ചു.
