പ്രമുഖ ഹോളിവുഡ് നടൻ ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഫ്ലോറിഡയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുർന്നായിരുന്നു അന്ത്യം.

പ്രമുഖ ഹോളിവുഡ് നടൻ ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഫ്ലോറിഡയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുർന്നായിരുന്നു അന്ത്യം.

കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുന്പോൾ തന്നെ വിവാദങ്ങളെ തേടി പോവുക. അതായിരുന്നു ബർട്ട് റെയ്നോൾഡ്സ്. ഹോളിവുഡിനെ ഒരു കാലത്ത് ത്രസിപ്പിച്ച യൗവനം. ഫുട്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച റെയ്നോൾഡ്സിന് പറ്റിയ ഒരു പരുക്കാണ് അദ്ദേഹത്തെ ഹോളിവുഡിന്റെ വിശാല ലോകത്തേക്ക് എത്തിച്ചത്. 1950ൽ അഭിനയം തുടങ്ങിയെങ്കിലും 72ൽ പുറത്തിറങ്ങിയ ഡെലിവറൻസ് ഹോളിവുഡിന് സമ്മാനിച്ചത് ശരിക്കും ഒരു നക്ഷത്രത്തേയായിരുന്നു. മൂന്ന് ഓസ്കർ നോമിനേഷൻ നോടിയ ആ ചിത്രത്തിന്റെ വിജയത്തിന്റെ അലയൊടുങ്ങും മുന്പ് കൊസ്മോപൊളിറ്റൻ മാഗസിനിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് റെയ്നോൾഡ്സ് ആരാധകരെ ഞെട്ടിച്ചു. വിമശനങ്ങളെ പുച്ഛിച്ച് തള്ളിയ അദ്ദേഹം 77ൽ പുറത്തിറങ്ങിയ സ്മോക്കി ആന്റ് ബാൻഡിറ്റിലൂടെ ഹോളിവുഡിന് അന്നത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചു. കാമുകിമാരെ മാറ്റിക്കൊണ്ടിരുന്ന റെയ്നോൾഡ്സിന് സാന്പത്തികമായ അച്ചടക്കമില്ലായ്മ വിനയായി. 80കളിൽ തകർന്നി‌‌ഞ്ഞ റെയ്നോൾഡ്സ് എഴുതിത്തള്ളിയവരെ കണക്കുകൂട്ടിയവരെ ‍‍ഞെട്ടിച്ച് ബൂഗി നൈറ്റ്സിലൂടെ തിരിച്ചുവന്നു. 97ൽ ഇറങ്ങിയ ആ ചിത്രം റെയ്നോൾഡ്സിന് ഓസ്കർ നോമിനേഷൻ നേടി നൽകി. അസാമാന്യമായ അഭിനയ പാടവത്തിലൂടെ നേടിയെടുത്ത ഗോൾഡൻ ഗ്ലോബ് , എമ്മി പുരസ്കാരങ്ങൾ വിൽപ്പനയ്ക്ക് വച്ചാണ് റെയ്നോൾഡ്സ് പിന്നീട് ശ്രദ്ധേയനായത്. ഏത് തകർച്ചക്കിടയിലും തിരിച്ചുവരാനുള്ള കഴിവാകണം അദ്ദേഹത്തെ അർനോൾഡ് ഷ്ര്വാസ്നഗർ ഉൾപ്പെടെയുള്ളവരുടെ ആരാധകനാക്കി മാറ്റിയത്.