പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കും റവന്യൂ മന്ത്രി കാസര്‍ഗോഡ്
കാസര്ഗോഡ്: പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വീട് വച്ച് നൽകുമെന്ന് റവന്യൂ മന്ത്രി. കൃഷി നാശത്തിന്റെ റിപ്പോർട്ടുകൾ ശേഖരിച്ച് വരികയാണെന്നും ദുരന്ത നിവാരണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം ഫലപ്രദമാണെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ കാസർഗോഡ് പറഞ്ഞു.
അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കാസറഗോഡ് താലൂക് ഓഫീസിൽ മിന്നൽ പരിശോധന നടത്തി. താലൂക്കിൽ റീസർവേയിൽ നിരവധി പരാതി കിട്ടിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം ഓഫീസിൽ ചിലവഴിച്ച മന്ത്രിയോടൊപ്പം കാസര്ഗോഡ് കലക്ടറും ആർഡിഓയും ഉണ്ടായിരുന്നു.
