സംസ്ഥാനത്തെയാകെ വലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കേരളത്തിന് സഹായം ആവശ്യമില്ലെന്നും സഹായം നല്‍കരുതെന്നും വ്യജമാണെന്ന്  വിശ്വസിക്കാത്ത വിധത്തിലുമുള്ള വീഡിയോകളും ശബ്ദസന്ദേശങ്ങളും പറന്ന് നടക്കുമ്പോള്‍ വേറിട്ട മാതൃകയുമായി വീട്ടമ്മ.

അങ്ങാടിപ്പുറം: സംസ്ഥാനത്തെയാകെ വലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കേരളത്തിന് സഹായം ആവശ്യമില്ലെന്നും സഹായം നല്‍കരുതെന്നും വ്യജമാണെന്ന് വിശ്വസിക്കാത്ത വിധത്തിലുമുള്ള വീഡിയോകളും ശബ്ദസന്ദേശങ്ങളും പറന്ന് നടക്കുമ്പോള്‍ വേറിട്ട മാതൃകയുമായി വീട്ടമ്മ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ ഊരി നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ പലതരം തെറ്റായ പ്രചരങ്ങള്‍ വ്യാപകമാവുമ്പോള്‍ പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളം അതിജീവിനത്തിന്റെ പാതയിലാണ്. ചെറുതും വലുതുമായ സഹായങ്ങളാണ് വിവിധ മേഖലയില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍.