തൃശൂര്‍ കുന്നംകളം പെരുമ്പിലാവില്‍ ഹോം നഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊന്നു. പെരുമ്പിലാവിലെ സ്വകാര്യ ഹോം നഴ്‌സിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരി കൊല്ലം ഓയൂര്‍ പനയാരുന്ന് സ്വദേശി വര്‍ഷ എന്ന മഞ്ചു (28) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമയി ബന്ധപെട്ട് പഴഞ്ഞി കോട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രണയത്തിലായിരുന്നു ഇരുവരും. ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ കാട്ടി യുവതി ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.