കൊച്ചിയിൽ ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടം സ്വദേശി  തോബിയാസാണ് കൊല്ലപ്പെട്ടത്. പ്രതി തൃശ്ശൂർ സ്വദേശി ലോറൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി: കൊച്ചിയിൽ ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടം സ്വദേശി തോബിയാസാണ് കൊല്ലപ്പെട്ടത്. പ്രതി തൃശ്ശൂർ സ്വദേശി ലോറൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ഒരു വർഷമായി ഇയാൾ തോബിയാസിന്‍റെ അമ്മയെ പരിചരിക്കുന്നതിനായി വീട്ടിൽ ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്നു. മയക്ക് മരുന്ന് ലഹരിയിൽ തോബിയാസ് ലോറൻസിനെ ആക്രമിച്ചപ്പോൾ ചെറുക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്. കൊല്ലപ്പെട്ട തോബിയാസ് പലതവണ അമ്മയേയും ലേറൻസിനേയും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.