'സ്വവര്‍ഗരതി ഹിന്ദുത്വത്തിനെതിരാണ്; ഒറ്റമൂലി കണ്ടെത്തണം"ോ
ദില്ലി: സ്വവര്ഗരതി ഹിന്ദുത്വത്തിന് എതിരാണെന്നും അതിന് ചികിത്സ കണ്ടെത്തണമെന്നും ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. സ്വവര്ഗരതി ഇന്ത്യയില് പ്രോത്സാഹിപ്പിക്കരുത്. ഇതിന് ചികിത്സ കണ്ടെത്താന് വൈദ്യശാസ്ത്രം ഗവേഷണം നടത്തണം. സ്വവര്ഗരതി ക്രിമിനല് കുറ്റമാക്കുന്ന 377ാം വകുപ്പ് ചോദ്യം ചെയ്ത് സുപ്രിം കോടതിയയില് ഹര്ജി സമര്പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം.
നേരത്തെയും അദ്ദേഹം സ്വവര്ഗരതിക്കെതിരെ രംഗത്തുവന്നിരുന്നു. സ്വവര്ഗരതി എന്നത് പ്രകൃതി വിരുദ്ധമാണ്. മാത്രമല്ല അത് ഹിന്ദുത്വത്തിന് എതിരാണ്. ചികത്സയിലൂടെ ഇത് മാറ്റിയെടുക്കാനാകുമോ എന്ന് വൈദ്യ ശാസ്ത്രം ഗവേഷണം നടത്തണം. സ്വവര്ഗരതി കുറ്റമാക്കുന്ന വകുപ്പ് നിലനിര്ത്തണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പട്ടിരുന്നു.
സ്വവര്ഗ ലൈംഗികത ആഘോഷിക്കപ്പെടാത്തിടത്തോളം ഇതൊരു വിഷയമല്ല. എന്നാല് അതിനായി ഗേ ബാറുകള് ആരംഭിക്കുകയും സ്വവര്ഗാനുരാഗി ചമഞ്ഞ് നടക്കുകയും ചെയ്താല് അതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
