തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ കുരുക്കിയ ഫോണ്‍ കെണികേസില്‍ പ്രതികളായ ഒരു കൂട്ടം അഭിഭാഷകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതിയിലെത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം നടന്നത്.
കോടതിയില്‍ ഹാജരാക്കി ചാനല്‍ സിഇഒ അജിത് കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവരെയാണ് അഭിഭാഷകര്‍ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ രണ്ട് മാധ്യമപ്രവത്തകരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് പൊലീസിന്രെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വിട്ടത്.
