കോഴിക്കോട്: വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കോഴിക്കോട് കക്കാടം പൊയില്‍ സ്വദേശി കപ്പപറമ്പില്‍ മോഹന്‍ദാസാണ് 62) മരിച്ചത്. വാറ്റ് ചാരായം കഴിച്ചതിനെതുടര്‍ന്ന് അവശനായ ഇയാള്‍ മൂന്ന് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.