ഇന്ന് സംസ്ഥാനത്ത് ഹോണ്‍ ഹര്‍ത്താല്‍. സുരക്ഷിത ശബ്ദം എന്ന ആശയവുമായാണ് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് 

കാത് തുളയ്‌ക്കുന്ന ഹോണുകളുടെ ശബ്ദം സ്ഥിരമായി ശ്രവിച്ചാല്‍ ബധിരത മുതല്‍ മരണം വരെ സംഭവിക്കാം . ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കുകയാണ് ഹോണ്‍ ഹര്‍ത്താലിന്റെ ലക്ഷ്യം . ഒരു ദിനം ഹോണടിക്കാതെ വാഹമോടിക്കാം . അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ ഹോണടിക്കുന്നത് ഒഴിവാക്കാനും ശീലിക്കാം. ഗതാഗത, പൊലീസ്, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ഐ.എം.എയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അതേസമയം മുഖ്യമന്ത്രിയുടേയും മന്ത്രിമാരടേയും ഔദ്യോഗിക വാഹനങ്ങളില്‍ നിരോധിച്ച എയര്‍ഹോണുകളേക്കാള്‍ ശബ്ദദൈര്‍ഘ്യമുള്ള മെഗാ സോണിക് ഹോണുകളാണ് ഇപ്പോഴും ഘടിപ്പിച്ചിട്ടുള്ളത്.