62 നില കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ 26കാരനായ ചൈനീസ് യുവാവ് പിടിവിട്ട് നിലത്തുവീണ് മരിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ചിത്രീകരിക്കുന്ന സാഹസിക വീഡിയോകളിലൂടെ ശ്രദ്ധേയനായ വൂ യോങ്നിങ് എന്ന 26കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഹുനാന്‍ പ്രവിശ്യാ തലസ്ഥാനമായ ചങ്ഷയിലെ 62 നില കെട്ടിടത്തിലായിരുന്നു പ്രകടനം. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറിയശേഷം തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ഏതാനും തവണ പുള്‍അപ് എടുത്ത ശേഷം ഉയര്‍ന്ന് തിരികെ കയറാനാവാതെ അദ്ദേഹം താഴേക്ക് വീഴുന്നത് കാണാം. സാഹസിക പ്രകടനം ചിത്രീകരിക്കുന്നതിനായി യോങ്നിങ് തന്നെ സ്ഥാപിച്ച ക്യാമറയിലാണ് വീഡിയോ ലഭിച്ചതെന്നാണ് വിവരം. അപകടത്തിന്റെ വീഡിയോ നവംബറില്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് സ്ഥിരീകരിച്ചത്. കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടെടുത്തത്.

അപകടത്തിന്റെ വീഡിയോ കാണാം