സഹപ്രവര്‍ത്തകന് തന്നേക്കാളും പ്രതിഫലം കൂടുതലാണെന്നറിഞ്ഞ ഇ ന്യൂസ് ടിവി അവതാരക ജോലി രാജി വെച്ചു. തന്‍റെ സ്വപ്ന ജോലിയായ അവതാരക വേഷം കാറ്റ് സാട്‍ലര്‍ അവസാനിപ്പിച്ചത് ചൊവ്വാഴ്ചാണ്. നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ ഇ ന്യൂസ് ടിവിയിലെ അവതാരകയായിരുന്നു സാട്‍ലര്‍. ഒന്നിച്ച് ഒരേ വര്‍ഷം ജോലിക്ക് കയറിയവരാണ് സാട്‍ലറും ജാസണ്‍ കെന്നഡിയും. സമാന ജോലികളാണ് ഇരുവരും ചെയ്യുന്നത്.

എന്നാല്‍ വര്‍ഷങ്ങളായി ജാസണ് സാട്‍ലറിനേക്കാളും ശബളം അധികമാണ് കമ്പിനി കൊടുത്തിരുന്നത്. തന്‍റെ ജീവിതം പൂര്‍ണ്ണമായി ജോലിക്ക് വേണ്ടിയാണ് മാറ്റിവെച്ചത്. കുടുംബത്തോടൊപ്പമുള്ള സമയം വരെ ജോലിക്കായി ഉപേക്ഷിച്ചു. ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ സ്വയം ചെറുതാകുന്നു.

വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും കമ്പിനി അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും സാട്‍ലര്‍ പ്രതികരിച്ചു. സാടലറിന്‍റെ കോണ്‍ട്രാക്റ്റ് കാലാവധി കഴിയാനായിരുന്നു. ഇ ടി വി ഇത് പുതുക്കാന്‍ തുടുങ്ങുന്നതിനിടെയാണ് സാട്‍ലര്‍ രാജി വെച്ചത്.