പാലക്കാട് ജില്ലയില്‍ ചൂട് 37 ഡിഗ്രിയിലെത്തി. തുടര്‍ച്ചയായ മഴക്കുറവാണ് ചൂട് കൂടാന്‍ കാരണം. ചൂട് ഇത്തവണ നേരത്തെ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചന.
സാധാരണ വേനലാരംഭിക്കുന്ന മാര്‍ച്ച് ഏപ്രീല്‍ മാസങ്ങളിലാണ് മുണ്ടൂര്‍ ഐആര്‍ടിസിയിലെ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ചൂട് 35 രേഖപ്പെടുത്തന്നത്. എന്നാല്‍ ഇത്തവണ മാസങ്ങള്‍ക്ക് മുന്‍പേ 35 ഉം മുപ്പത്താറും പിന്നിട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 37 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട്ടെ താപനില.
മഞ്ഞുകാലം തുടങ്ങുമ്പോള്‍ അടുത്ത രണ്ട് മാസങ്ങളില്‍ ചൂട് കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. പക്ഷേ കഴിഞ്‍ഞ തവണത്തേക്കാള്‍ ചൂട് കൂടുമെന്നും വേനലിന് ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതാണ് ചൂട് നേരത്തെ കൂടാന്‍ കാരണം. കൊടും ചൂടേറ്റ് ജലസ്രോതസ്സുകളും ഭൂമിക്കടിയിലെ നീരൊഴു്ക്കും വറ്റുന്നതോടെ കടുത്ത ദുരന്തമാണ് ഇനി വരാനിരിക്കുന്നത്.
