ശുദ്ധമായ ഭക്ഷണം വൃത്തിയുളള സാഹചര്യത്തില്‍ പാകം ചെയ്ത് നല്‍കണമെന്നാണ് ഹോട്ടല്‍ ചട്ടം. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല. പഴകിയ ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തില്‍ വിളമ്പുന്നു. ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ യാത്ര തുടരുന്നു.

ഫോര്‍ട്ടുകൊച്ചി. കേരളത്തിലെ ഏറ്റവും തിരക്കുളള വിനോദ സഞ്ചാരകേന്ദ്രം. നിരവധി സഞ്ചാരികള്‍ വരുന്ന തീരം. ഇവിടുത്തെ ഹോട്ടലുകള്‍ വൃത്തിയുളളതാണോ.
സഞ്ചാരികളെ കാത്ത് തീരത്തോടുചേര്‍ന്ന് ഹോട്ടലുകളുടെ നിര. മുറ്റത്ത് കസേരയൊക്കെ വിരിച്ചിട്ട് നല്ല ഗമയില്‍ വില്‍പ്പന. ഇന്ത്യന്‍, തായ്, കോണ്ടിനെന്‍റല്‍, ചൈനീസ് എന്തും കിട്ടും. വിദേശകളും സ്വദേശികളുമായ സഞ്ചാരികള്‍ ആസ്വദിച്ച് കഴിക്കുന്നു. ഈ വിളമ്പുന്നത് വൃത്തിയുളള നല്ല ഭക്ഷണമാണോ?

ആദ്യത്തെ ഹോട്ടലിന്‍റ ഉള്‍വശം കാണണം. അടുക്കുള ഇരിക്കുന്നത് തീരത്തെ അഴുക്കുചാലിന് മുകളില്‍. അത് കാണിതിരിക്കാന്‍ സ്ലാബിട്ട് മറച്ചിരിക്കുന്നു.ഇതിനിടയിലൂടെ പൊട്ടിയൊലിക്കുന്ന മാലിന്യത്തില്‍ കൊതുകും കൂത്താടിയും നുരയ്‌ക്കുന്നു.

അടുത്ത ഹോട്ടലിന്‍റെ അടുക്കളയില്‍ കയറി. ഭക്ഷണം പാകം ചെയ്ത് വെച്ചിരിക്കുക്കുന്നു. ചിക്കന്‍ , മീനുമെല്ലാം വറുത്ത് തുറന്നുവെച്ചിരിക്കുന്നു. ഒരു പാത്രത്തിനും അടപ്പില്ല. അവിടത്തെ ഫ്രിഡ്ജ് കാണണം. പാകം ചെയ്ത ഭക്ഷണമാണ് എല്ലാം. ആവശ്യക്കാര്‍‍ വരുമ്പോള്‍ ചൂടാക്കി കൊടുക്കും. ഫ്രീസറിലെ മാംസം നിറച്ചുവെച്ചിരിക്കുന്നു.


ശുദ്ധമായ ഭക്ഷണം വൃത്തിയുളള സാഹചര്യത്തില്‍ വിളമ്പണമെന്ന നിയമം തിരക്കുളള തീരങ്ങളില്‍ പോലും പാലിക്കപ്പെടുന്നില്ല.