മറയൂര്‍: പട്ടാപ്പകല്‍ വീട്ട് കുത്തിത്തുറന്ന് പതിനഞ്ചേമുക്കാല്‍ പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മറയൂരിലെ കര്‍ഷകനായ പാണ്ടിരാജിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം കൃഷിയിടത്തില്‍ പണിക്ക് പോയ സമയത്തായിരുന്നു വീടും അലമാരയും കുത്തിത്തുറന്നുളള മോഷണം. വൈകിട്ട് സ്കൂളില്‍ നിന്നും മടങ്ങിവന്ന കുട്ടികളാണ് വീട്ടില്‍ മോഷണം നടന്നതായി കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുളിമുറിയുടെ ജനല്‍ തകര്‍ത്ത് ഉളളില്‍ കയറാന്‍ ശ്രമം പരാജയപ്പെട്ടതോടെ പരിസരത്ത് ഒളിപ്പിച്ചുവച്ചിരുന്ന താക്കോല്‍ കണ്ടെത്തിയാണ് മോഷ്ടാവ് അകത്ത് കയറിയത്. പിന്നീട് വീട്ടിലെ തന്നെ കത്തി ഉപയോഗിച്ച് അലമാര കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. പാണ്ടിരാജിന്‍റെ പരാതിയില്‍ മറയൂര്‍ പോലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.