തിരുവനന്തപുരം: കഴക്കൂട്ടത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. കഴക്കൂട്ടം കിന്‍ഫ്രയ്ക്ക് സമീപം ബലാഷീസിന്റെ വീടിനാണ് തീപ്പിടിച്ചത്. ആര്‍ക്കും പരിക്കില്ല. സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതാണ് അപകടകാരണം. തീപ്പിടുത്തത്തില്‍ വീട് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു.