ഓർത്തഡോക്സ് വൈദികരെ ലൈഗിംക പീഡനം വൈദികർക്കെതിരെ വീട്ടമ്മ മൊഴി നല്‍കി
തിരുവനന്തപുരം: ഓര്ത്തഡോക്സ് വൈദികര്ക്കെതിരായ ലൈംഗികാരോപണത്തില് വൈദികര്ക്കെതിരെ വീട്ടമ്മയുടെ മൊഴി നല്കി. ഒളിവ് കേന്ദ്രത്തിലുള്ള വീട്ടമ്മയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര് കണ്ടെത്തി. വൈദികർ ബലാത്സംഗം ചെയ്തെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്കിയത്.
നാളെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് വൈദികർക്കെതിരെ കേസെടുക്കും. വീട്ടമ്മയുടെ മൊഴിയിലും ലൈഗിംക പീഡനം തെളിഞ്ഞതോടെയാണ് കേസെടുകാന് തിരുമാനിച്ചത്. ഭർത്താവുമാത്രമാണ് പരാതിയുമായി നേരത്തെ രംഗത്ത് വന്നിരുന്നത്. മലങ്കര ഓര്ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര് ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
