കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ പ്രയാർ തെക്കുംമുറിയിൽ പ്ലാശേരിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ കവിത (42)യെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളിക്കാവിലുള്ള അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനു വേണ്ടി ഒരുങ്ങാൻ റൂമിൽ കയറി കതകടയ്ക്കുകയായിരുന്നു.
വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഓച്ചിറ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആകാശ്, അദ്വൈത് എന്നിവര്‍ മക്കളാണ്.
