കാസർഗോഡ്: കാസർഗോഡ് വീട്ടമ്മയെ ആക്രമിച്ച് മോഷണം. കാഞ്ഞങ്ങാട് വേലാശ്വരത്താണ് സംഭവം. റിട്ടേർഡ് നഴ്സിംഗ് സുപ്രണ്ട് ജാനകിയുടെ വീട്ടിലാണ് സംഭവം. രാവിലെ അഞ്ചരക്ക് വീടിന് പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് ജാനകിയെ കഴുത്തിൽ കേബിൾ മുറുക്കി ബോധംകെടുത്തി. 

തുടർന്ന് വീടിനകത്ത് നിന്നും മോഷണം നത്തുകയായിരുന്നു. ജാനകിയുടെ ഭർത്താവ് വീടിന് അകത്ത് ഉറങ്ങുകയായിരുന്നു. ഇവർ ഉണർന്നതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ആറര പവൻ മാല, രണ്ടര പവൻ വള, അരപവൻ മോതിരം, 38,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക കണക്ക്. പോലിസ് അന്വേഷണം നടന്നു വരുന്നു.