അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുതുവല്‍ റസീലയെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമ്പലപ്പുഴ: കടല് ക്ഷോഭം കണ്ട വീട്ടമ്മയെ ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്ഡ് പുതുവല് റസീലയെയാണ് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ കടല് ശക്തമാകുന്നത് കണ്ട് ഇവര്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കടല് ക്ഷോഭത്തെ തുടർന്ന് കടല് കരയിലേക്ക് ഇരച്ച് കയറുന്നതിനിടെ കുട്ടികളെ രക്ഷിക്കാന് ശ്രമിച്ച പുതുവല് വീട്ടില് സബിതക്ക് കൈക്ക് പരിക്കേറ്റു. സബിതയുടെ വീട് കടലെടുത്തു. നിരവധി വീടുകള് കടല്ക്ഷോഭ ഭീഷണിയിലാണ്.
