കോര്‍ണര്‍ സ്റ്റോണ്‍ അക്കാഡമിയിലെ അധ്യാപികയാണ് വിറ്റ്‌നെ. 2017-18 വിദ്യാഭ്യാസ വര്‍ഷത്തിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. വേനല്‍ക്കാല അവധിക്കാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും വഴിവിട്ട ബന്ധത്തിലാവുന്നത്

ഹൂസ്റ്റണ്‍: ക്ലാസ് ടീച്ചറായ ക്ലാസിലെ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച അദ്ധ്യാപിക അറസ്റ്റില്‍. 32കാരിയായ വിറ്റ്‌ന ഗ്രണ്ടര്‍ ലൈഡ്‌ലൊ അധ്യാപികയെയാണ് അമേരിക്കയിലെ ഹൂസ്റ്റണ്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 14കാരിയായ വിദ്യാര്‍ത്ഥിനിയുമായാണ് അധ്യാപിക അടുപ്പത്തിലാവുകയും കിടക്ക പങ്കിടുകയും ചതെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കോര്‍ണര്‍ സ്റ്റോണ്‍ അക്കാഡമിയിലെ അധ്യാപികയാണ് വിറ്റ്‌നെ. 2017-18 വിദ്യാഭ്യാസ വര്‍ഷത്തിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. വേനല്‍ക്കാല അവധിക്കാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും വഴിവിട്ട ബന്ധത്തിലാവുന്നത്. വിറ്റ്‌നെ വിദ്യാര്‍ത്ഥിനിക്ക് തന്റെ ഫോണ്‍നമ്പര്‍ കൈമാറിയിരുന്നു. അധ്യാപികയുടെ ഹിപി ഹോപ് ഡാന്‍സില്‍ വിദ്യാര്‍ത്ഥിനിക്കും താത്പര്യമായിരുന്നു. 

ഫോണ്‍ നമ്പര്‍ കൈമാറിയതോടെ ഇരുവരും മെസേജുകള്‍ ചെയ്യാനും ഫോണ്‍ വിളിക്കാനും തുടങ്ങി. തുടര്‍ന്ന് ഇരുവരും കൂടുതല്‍ അടുത്തതോടെ സംസാര രീതി മാറി. ഇരുവരും ലൈംഗിക ചുവയുള്ള മെസേജുകളും ചിത്രങ്ങളും പരസ്പരം അയച്ചു. ഇതിനിടെ സ്വന്തം നഗ്ന ദൃശ്യങ്ങളും ഇരുവരും കൈമാറി. ഒരിക്കല്‍ അധ്യാപികയുടെ വീട്ടിലേക്ക് വിദ്യാര്‍ത്ഥിനിയെ ക്ഷണിക്കുകയും ഇരുവരും കിടക്കപങ്കിടുകയും ചെയ്തു. 

വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഫോണ്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. അധ്യാപികയുമായി നടത്തിയ സംഭാഷണങ്ങളും ചിത്രം പങ്കുവെക്കലും തുടങ്ങി ഇരുവരും രഹസ്യമായി കണ്ടതുവരെ ഫോണില്‍ നിന്നും പിതാവ് മനസിലാക്കി. തുടര്‍ന്ന് അദ്ദേഹം വിറ്റ്‌നനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അധ്യാപികയെ പിന്നീട് ജോലിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.