508 കിലോമീറ്റര്‍ വരുന്ന മുംബൈ-അഹമ്മാദാബാദ് യാത്രയ്‌ക്ക് ഏകദേശം 3300 രൂപയായിരിക്കും ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലനിവില്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തുരന്തോ എക്‌സ്‌പ്രസിന്റെ ഫസ്റ്റ് ക്ലാസ് എസിയില്‍ 2200 രൂപയാണ് ഈടാക്കുന്നത്. അതേസമയം ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് നടപ്പിലാക്കുന്ന ജപ്പാനിലെ കമ്പനി, ടോക്യോയ്‌ക്കും ഒസാകയ്‌ക്കും ഇടയില്‍ ഈടാക്കുന്നത് 8500 രൂപയാണ്. ഇന്ത്യയില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബുള്ളറ്റ് ട്രെയിന‍് സര്‍വ്വീസ് നടത്തുകയെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ലോക്‌സഭയില്‍ പറഞ്ഞു. മുംബൈയ്‌ക്കും അഹമ്മാദാബാദിനും ഇടയില്‍ 12 സ്റ്റോപ്പുകളാകും ബുള്ളറ്റ് ട്രെയിന് ഉണ്ടാകുക. ഈ സര്‍വ്വീസ് വിജയകരമായാല്‍ ദില്ലി-നാഗ്‌പുര്‍, ദില്ലി-ചെന്നൈ റൂട്ടുകളിലും ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.