രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക പഠന സ്ഥാപനങ്ങളായി ഐഐടികളില്‍ ഇനി മുതല്‍ സംസ്കൃതവും പഠിപ്പിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സംസ്കൃത സാഹിത്യങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സംബന്ധിയായ കാര്യങ്ങളെ കുറിച്ച് പഠിനം നടത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച ലോക് സഭയില്‍ അറിയിച്ചു. മുന്‍ തെരഞ്ഞടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ഐഐടികളില്‍ സംസ്കൃത പഠനം ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചതെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ആധുനിക ശാസ്ത്ര വിഷയങ്ങള്‍ കൂടി സംസ്കൃതത്തോടൊപ്പമുള്ള ഉള്‍പ്പെടുത്തിയുള്ള പഠനരീതിയായിരിക്കും ഐഐടികളില്‍ നടപ്പാക്കുകയെന്ന് മാനവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.