യുവാവിനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു
ഗാസിയാബാദ്:പ്രണയിച്ച് വിവാഹിതരാകാനെത്തിയ മുസ്ലീം യുവാവിനും ഹിന്ദു യുവതിക്കും നേരെ ആള്‍ക്കൂട്ട ആക്രമം. മദ്ധ്യപ്രദേശ് സ്വദേശിയാണ് യുവാവ്. വിവാഹിതരാകാനായി രജിസ്റ്റര്‍ ഓഫീസില്‍ എത്തിയതായിരുന്നു ഇരുവരും. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
യുവാവിനെ ആള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുകയായിരുന്നു. നോയിഡയിലെ ഒരു കമ്പിനിയില്‍ ഒന്നിച്ച് ജോലിചെയ്യുന്നവരാണ് ഇരുവരും. കണ്ടാല്‍ തിരിച്ചറിയുന്ന രണ്ടുപേര്‍ക്കെതിരെയും തിരിച്ചറിയാത്ത നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
