കോടതിമുറിയ്ക്കുള്ളില്‍ റിപ്പോര്‍ട്ടിംഗില്‍ ഏര്‍പ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി അകാരണമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.വവഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ കേസ് കൊടുത്തത്. സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞ് എടുത്ത കേസ് പോലീസും അഭിഭാഷകരും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, വഞ്ചിയൂര്‍ കോടതിയ്ക്കുള്ളില്‍ ആക്രമിക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അധിക്ഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഇന്ന് കോടതി പരിസരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സംസ്ഥാന-ദേശീയ വനിതാ കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
